Breaking News

വായന പക്ഷാചരണത്തിന്റെ ഭാഗമായി കോടോത്ത് ഡോ: അംബേദ്കർ ഹയർ സെക്കഡറി സ്കൂളിൽ പുതിയതും അമൂല്യങ്ങളുമായ പുസ്തകങ്ങളുടെ പ്രദർശനം നടത്തി


ഒടയംചാൽ : കോടോത്ത് റെയിൻബോ ലൈബ്രറി & റീഡിംങ് റൂം വായന പക്ഷാചരണത്തിന്റെ ഭാഗമായി കോടോത്ത് ഡോ: അംബേദ്കർ ഹയർ സെക്കഡറി സ്കൂളിൽ പുതിയതും അമൂല്യങ്ങളുമായ പുസ്തകങ്ങളുടെ പ്രദർശനം നടത്തി.പ്രദർശനം പ്രിൻസിപ്പാൾ പ്രേമരാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സിനിമ നടനും ഹൃസ്വചിത്ര സംവിധായകനുമായ ബാബു ദാസ് കോടോത്ത് മുഖ്യാതിഥിയായി. ഹെഡ്മാസ്റ്റർ ഇൻ ചാർജ് കൃഷ്ണൻ മാസ്റ്റർ, മലയാളം അധ്യാപകൻ രമേശൻ മാസ്റ്റർ , വാർഡ് കൺവീനർ ടി.കെ.നാരായണൻ എന്നിവർ സംസാരിച്ചു. ലൈബ്രറി പ്രസിഡന്റ് പി.രമേശന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിക്ക് സെക്രട്ടറി മനോജ് കുമാർ ടി.പി സ്വാഗതവും ലൈബ്രേറിയൻ ഉഷ നന്ദിയും പറഞ്ഞു.



No comments