കനത്ത മഴയിൽ നിറഞ്ഞ് കവിഞ്ഞ് മാലക്കല്ല് ടൗണിലെ ഓവുചാലുകൾ നാട്ടുകാരുടെ ശ്രമദാനത്തിൽ വൃത്തിയാക്കിയതിനു പിന്നാലെ വീണ്ടും മണ്ണിടിഞ്ഞു
മാലക്കല്ല്: കനത്ത മഴയിൽ ഒലിച്ചു വന്ന കല്ലും മണ്ണും മാലിന്യങ്ങളും നിറഞ്ഞ് മാലക്കല്ല് ടൗണിലെ ഓവുചാലുകൾ തടസപ്പെട്ട് വെള്ളം നിറഞ്ഞു കവിഞ്ഞ് പുറത്തേക്ക് ഒഴുകുകയായിരുന്നു. വിദ്യാർത്ഥികൾ അടക്കം നിരവധി യാത്രക്കാർ കടന്നു പോകുന്ന വഴിയാണിത്. ചളിവെള്ളം നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്നതിനാൽ ഓവുചാൽ കാണാൻ പറ്റാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്,
ഒരാളെ മൂടാൻ പാകത്തിൽ ആഴമുള്ള ഓവുചാലിൽ അബദ്ധത്തിൽ ആരെങ്കിലും വീണ് പോയാൽ ജീവഹാനി വരെ സംഭവിക്കാം. ടിമ്പർ തൊഴിലാളികളുടെ സഹായത്തോടെ മാലക്കല്ലിലെ നാട്ടുകാർ സമയോചിതമായി ഇടപെട്ട് ഓവുചാലിലെ തടസങ്ങൾ നീക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. ഇതിന് തൊട്ടുപിന്നാലെ പൂക്കയം റോഡരികിലെ മണ്ണ് ഇടിഞ്ഞ് കുത്തിയൊലിച്ച് വീണ്ടും ഓവുചാൽ തടസപ്പെട്ടെങ്കിലും നാട്ടുകാർ ഇടപെട്ട് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തു
No comments