Breaking News

നർക്കിലക്കാട് കനത്ത മഴയിലും കാറ്റിലും കൂറ്റൻ മരം പൊട്ടിവീണ് പെട്ടിക്കട തകർന്നു; കെഎസ്ആർടിസി ബസ്
 രക്ഷപ്പെട്ടത് 
തലനാരിഴക്ക്‌


മഴയിലും കാറ്റിലും കൂറ്റൻ മരം പൊട്ടിവീണ് പെട്ടിക്കട തകർന്നു; കെഎസ്ആർടിസി ബസ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്‌. വ്യാഴം പകൽ 3.30 ഓടെ നർക്കിലക്കാടാണ് അപകടം.
നർക്കിലക്കാട് - ചിറ്റാരിക്കാൽ റോഡും നർക്കിലക്കാട് ആശുപത്രി റോഡും സംഗമിക്കുന്ന ജംഗ്ഷനിലാണ് കൂറ്റൻ പൂമരം കാറ്റിൽ നിലം പൊത്തിയത്. മറ്റത്തിൽ തോമസിന്റെ പെട്ടിക്കട പൂർണമായും തകർന്നു. ചിറ്റാരിക്കാലിൽ നിന്ന് വന്ന കെഎസ്ആർടിസി ബസിന്റെ മുന്നിലേക്കാണ് മരം വീണത്. ബസിലും നിറയെ ആളുകൾ ഉണ്ടായിരുന്നു. ഡ്രൈവറുടെ അതീവ ശ്രദ്ധകൊണ്ടാണ് അപകടം ഒഴിവായത്. വൈദ്യുതി ലൈനിൽ വീണ് വൈദ്യുതി കമ്പിയും തകർന്നു. മൂന്ന് മണിക്കൂറോളം ഇതുവഴി ഗതാഗതം തടസപ്പെട്ടു.


No comments