Breaking News

"വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിക്കുക," ജില്ലയിലെ സ്പെഷ്യലിസ്റ് അദ്ധ്യാപകർ സൂചന സമരം നടത്തി


കാസറഗോഡ് : സമഗ്ര ശിക്ഷ കേരളയുടെ  ഭാഗമായി 2016 മുതൽ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തു  വരുന്ന സ്പെഷ്യലിസ്റ് അദ്ധ്യാപകസമൂഹം തങ്ങൾ  നേരിടുന്ന സേവന വേതന വ്യവസ്ഥകളിലെ അസമത്യത്തിനും ചൂഷണത്തിനുമേതിരെ സംസ്ഥാന തലത്തിൽ അനിശ്ചിത കാല സമരവുമായി മുന്നിട്ടിറങ്ങി .ജോലിയിൽ കയറിയ 2016-17 തുടങ്ങിയ  വർഷങ്ങളിൽ ട്രാവൽ അലവൻസ്  ഉൾപ്പടെ 26200 രൂപ നമുക്ക് ശമ്പളം ലഭിച്ചുവെങ്കിലും കേന്ദ്രസർക്കാർ നമ്മുടെ ശമ്പളം വെട്ടിക്കുറച്ചെന്ന പേരിൽ 2019,20,21 തുടങ്ങിയ വർഷങ്ങളിൽ  ശമ്പളം 14000 ആയി കുറഞ്ഞു .കഴിഞ്ഞ നാലുവർഷമായി ഈ ചെറിയ ശമ്പളത്തിൽ ജോലി  ചെയ്യുന്നത് ഇനിയും ഈ  ശമ്പളത്തിൽ ജോലി ചെയ്യുവാൻ ബുദ്ധിമുട്ടാണ്.പാർട്ട്‌ ടൈം കരാറിൽ  ഒപ്പിടികയും ഫുൾ  ടൈം  ആയി ജോലി ചെയ്യിക്കുന്ന സർക്കാർ നടപടിക്കെതിരെ STA ജില്ലാ കമിറ്റി പ്രതിഷേധിച്ചു. ശമ്പള വർധനവ്  ഇല്ലെങ്കിൽ പാർട്ട്‌ ടൈം ആയി തന്നെ  ജോലി പുനസ്ഥാപിക്കണമെന്ന് ആവിശ്യപെട്ടുകൊണ്ട് 

സ്പെഷ്യലിസ്റ് അദ്ധ്യാപക സംഘടനയായ സ്പെഷ്യലിസ്റ് ടീച്ചേർസ് അസോസിയേഷൻ (STA ) കാസറഗോഡ് SSK ജില്ലാ ആസ്ഥാനത്ത്   ഇന്ന് 10 മണി  മുതൽ  12 മണിവരെ  കല പ്രകടനത്തോടെ സമരം  നടത്തി . ഗണേഷ്  അരമങ്ങാനം ( കാരംസ്  അസോസിയേഷൻ ജില്ലാ ട്രെഷരർ, കല സാംസ്കാരിക പ്രവർത്തകൻ )ഉദ്ഘടനവും നിർവഹിച്ചു .STA  ജില്ലാ സെക്രട്ടറി പ്രവീൺ കുമാർ സ്വാഗതവും  STA ജില്ലാ പ്രസിഡന്റ്‌ പ്രഭാകരൻ അദ്ധ്യഷ സ്ഥാനവും,  അരവിന്ദഷൻ, മനോജ്‌, എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. വേണു (STA ജില്ലാ ട്രെഷരർ )നന്ദിയും പറഞ്ഞു

No comments