Breaking News

കോടോംബേളൂർ പതിനാറാം വാർഡ് ഊരുകൂട്ടം നേതൃത്വത്തിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ അനുമോദിച്ചു


തായന്നൂർ: ഊരുത്സവത്തിന്റെ ഭാഗമായി കോടോം-ബേളൂർ ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡ് ഊരുകൂട്ടത്തിന്റെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ അനുമോദിച്ചു. സംസ്ഥാന ദേശീയ കമ്പവലി താരങ്ങളായ അബിന ബാലൻ, അബിതാബാലൻ, എൻ.എം.എം സ്കോളർഷിപ്പ് ജേതാക്കളായ മിഥുന നാരായണൻ ,രേഷ്മ, യു എസ് എസ് ജേതാവ് ഗോപിക, എൽ എസ് എസ് നേടിയ അർജുൻ മാധവൻ, വിവിധപരീക്ഷകളിൽ ഉന്നത വിജയം നേടിയ ആതിര നാരായണൻ , മിഥുല കണ്ണൻ, അക്സ രാഘവൻ , പ്രൊഫസർ ഹരി കുമാർ ,ഗോത്രവൈദ്യ കാരിച്ചിയമ്മ, മംഗലംകളി പരിശീലകൻ എം കെ കുമാരൻ, ആദിവാസി കർഷകൻ കെ.രാഘവൻ , തെയ്യം കലാകാരൻ കൊട്ടൻ ഉരുട്ടിക്കുന്ന് തുടങ്ങിയവരെയാണ് വീടുകളിൽ ചെന്ന് അനുമോദിച്ചത്. വാർഡ് ഊരുമൂപ്പൻ രമേശൻ മലയാറ്റുകര, ഊരുത്സവം സംഘാടക സമിതി ചെയർമാൻ രവീന്ദ്രൻ വടക്കും മൂല, എസ്.ടി  പ്രമോട്ടർമാരായ ജിഷ്ണു പേരിയ, ആർ.കെ രണദിവൻ , ആനിമേറ്റർ രാധിക രതീഷ് , ചന്ദ്രൻ , മോഹനൻ പുളികൊച്ചി , ഉഷ, അജിത,  തുടങ്ങിയവർ പങ്കെടുത്തു

No comments