Breaking News

ഗൾഫിൽ ജോലി വേണോ?; നിയമനം വർധിച്ച മേഖലകൾ ഇതെല്ലാം




അബുദാബി: യുഎഇയില്‍ ജോലി അന്വേഷിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ദുബായില്‍ തൊഴില്‍ നിയമനം 10 ശതമാനം വര്‍ധിച്ചതായി റിക്രൂട്ട്മെന്റ് ഏജന്‍സിയായ കൂപ്പര്‍ ഫിച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2022ലെ 'ഗള്‍ഫ് എംപ്ലോയ്മെന്റ് ഇന്‍ഡക്സ്' അനുസരിച്ച് യുഎഇയില്‍ നിയമനം 10 ശതമാനം വര്‍ധിച്ചതായും ദുബായില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിയല്‍ എസ്റ്റേറ്റ്, നിക്ഷേപം, ബാങ്കിങ്ങ് എന്നിവയാണ് നിയമനത്തില്‍ വര്‍ധനയുണ്ടായ പ്രധാന മേഖലകള്‍. ഇതിനു പുറമെ പൊതുമേഖലയിലെ നിയമനവും ഗള്‍ഫ് രാജ്യങ്ങളില്‍ വര്‍ധിച്ചിട്ടുണ്ട്. അബുദാബി, റിയാദ് എന്നിവിടങ്ങളാണ് ഏറ്റവും കൂടുതല്‍ പുതിയ നിയമനങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുഎഇ, സൗദി അറേബ്യ, ബഹ്റൈന്‍, ഒമാന്‍, ഖത്തര്‍, കുവൈറ്റ് എന്നിവിടങ്ങള്‍ ഉള്‍പ്പടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിയമനം വര്‍ധിച്ച മേഖലകള്‍ ഇവയാണ്. നിക്ഷേപം - 17% റിയല്‍ എസ്റ്റേറ്റ് - 14% ബാങ്കിംഗ് - 14% ലീഗല്‍ പ്രൈവറ്റ് പ്രാക്ടീസ് - 13% സ്ട്രാറ്റജി - 11% പൊതുമേഖല - 8% മാനുഫാക്ചറിങ് - 8% സെയ്ല്‍സ് & മാര്‍ക്കറ്റിങ് - 7% ഡിജിറ്റല്‍ & ഡാറ്റ - 6% സീനിയര്‍ ഫിനാന്‍സ് - 6% സൈബര്‍ സെക്യൂരിറ്റി- 4% അഡൈ്വസറി - 4% സോഫ്റ്റ് വെയർ ഡെവലപ്‌മെന്റ് - 2% ലീഗല്‍ ഇന്‍ഹൗസ് - 2% ഫിനാന്‍സ്- 9%

ജോലി പ്രവേശിക്കുന്നതിന് മുമ്പായി കരാറിന്റെ എല്ലാ വിശദാംശങ്ങളും ഓഫര്‍ ലെറ്ററില്‍ ഉണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎഇയിലെ തൊഴില്‍ നിയമത്തില്‍ ഇത് പ്രത്യേകം പറഞ്ഞിരിക്കുന്നത് കൊണ്ട് തന്നെ എല്ലാവരും ഇത് ശ്രദ്ധിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

No comments