Breaking News

ശബരീനാഥന്റെ അറസ്റ്റ്: കോൺഗ്രസ് പ്രവർത്തകർ വെള്ളരിക്കുണ്ടും മാലോത്തും വള്ളിക്കടവും പ്രതിഷേധ പ്രകടനം നടത്തി


വെള്ളരിക്കുണ്ട്: യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ എസ്‌ ശബരീനാഥന്റെ അറസ്റ്റിൽ പ്രതിഷേധിച്ചുകൊണ്ട് കെ എസ്‌ യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്നവരെ ജയിലിൽ അടച്ചുകൊണ്ട് നിശബരാക്കാമെന്നത് ഇടതു പക്ഷ സർക്കാരിന്റെ വ്യാമോഹമാണെന്ന് യോഗം ഉത്ഘാടനം ചെയ്ത സേവാദൾ സംസ്ഥാന സെക്രട്ടറി സ്‌കറിയ കാഞ്ഞമല പറഞ്ഞു. ഡാർലിൻ ജോർജ് കടവൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌  ബളാൽ മണ്ഡലം വൈസ് പ്രസിഡന്റ്‌ സോമേഷ് വള്ളിക്കടവ് സ്വാഗതം പറഞ്ഞു. ഷിജോ തെങ്ങും തോട്ടം, അമൽ അഗസ്റ്റിൻ,കോൺഗ്രസ്‌ ബൂത്ത്‌ പ്രസിഡന്റ്‌ കുറുവച്ചൻ, സി യു സി പ്രസിഡന്റ്‌ സിറിൽ,ഐ എൻ ടി യു സി നേതാക്കൾ ആയ ജ്യോതിഷ് ബിജേഷ്, പൈലി പോൻതോട്ടി, ജോമി തയ്യിൽ,ജെമി,രാജു എന്നിവർ സംസാരിച്ചു. ജോമോൻ പിണക്കാട്ട് പറമ്പിൽ നന്ദി പറഞ്ഞു. വെള്ളരിക്കുണ്ടിൽ നടന്ന പ്രതിഷേധ പരിപാടിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി ജോമോൻ ജോസ്, ബാബു കോഹിനൂർ, സാജൻ കൂട്ടക്കുളം തുടങ്ങിയവർ നേതൃത്വം നൽകി








No comments