Breaking News

പനി ബാധിച്ച് തായന്നൂർ സ്വദേശിനി മരിച്ചു


തായന്നൂർ: തായന്നൂർ തേറംങ്കൽ പി.ഗോപിനാഥ് -സതിദേവീ ദമ്പതികളുടെ
മകൾ എ.വി ശ്രീജിന(24) ആണ് പനി ബാധിച്ച് മരിച്ചത്. പനിയെത്തുടർന്ന് നാല് ദിവസം മുമ്പ് എണ്ണപ്പാറ പി.എച്ച്.സിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും
ഗുരുതരമായതിനാൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും അവിടെ നിന്ന് പരിയാരം മെഡിക്കൽ കോളേജിലെക്കും മാറ്റുകയായിരുന്നു. അതീവ ഗുരുതരമായതിനെ തുടർന്ന് തിങ്കളാഴ്ച രാത്രി മംഗലാപുരം സ്വാകാര്യ ആശുപത്രിയിലേക്ക്മാറ്റിയെങ്കിലും ചൊവ്വാഴ്ച രാവില മരണപ്പെട്ടു. തൃശൂരിലെ ഡി.എഫ്.എ
വിദ്യാർഥിനിയായിരുന്നു

No comments