Breaking News

കുന്നുംകൈ കക്കോട്ട് വ്യാപാരിയുടെ ഇടിഞ്ഞു വീണ കെട്ടിടം വ്യാപാരി നേതാക്കളും പഞ്ചായത്ത് അധികൃതരും സന്ദർശിച്ചു


കുന്നുംകൈ : അശാസ്ത്രീയമായ റോഡ് നിർമ്മാണം  മൂലം കുന്നുംകൈ യൂണിറ്റ് അംഗം പെരുമ്പട്ട കക്കോടിൽ വ്യാപാരം നടത്തിവരുന്ന ഇസ്മായിലിന്റെ ഭാഗികമായി തകർന്ന കട   ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹൻ, വൈസ് പ്രസിഡന്റ് പി സി. ഇസ്മായിൽ, വാർഡ് മെമ്പർ റൈഹാനത്ത് , വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് തോമസ് കാനാട്ട്, ജില്ലാ സെക്രട്ടറി കെ.എൻ. കേശവൻ നമ്പീശൻ, കുന്നും കൈ യൂണിറ്റ് പ്രസിഡന്റ് എ. ദുൽ കിഫിലി, റോഡ് നിർമ്മാണ ചുമതല അതോറിറ്റി അധികൃതർ എന്നിവർ സന്ദർശിച്ചു. അടിയന്തിരമായി തകർന്ന സ്ഥാപനത്തിന് മുന്നിലായി പാർശ്വഭിത്തി പണിയുന്നതിന് വ്യാപാരി നേതാക്കളും പഞ്ചായത്ത് അധികൃതരും കരാറുകാരനോട് നിർദ്ദേശിച്ചു.

No comments