Breaking News

പനത്തടി കോളിച്ചാലിൽ ഓട്ടോറിക്ഷ റോഡിലെ കുഴിയിൽ വീണ് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്


രാജപുരം: കനത്ത മഴ യില്‍ റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞ് മത്സ്യ കച്ചവടക്കാരന് പരിക്ക്. പനത്തടി പഞ്ചായത്തിലെ കോളിച്ചാല്‍ കൊളപ്പുറം റോഡിലാണ് വെളുപ്പിന് അപകടം നടന്നത്. മത്സ്യ കച്ചവടത്തിന് പോകുകയായിരുന്ന വിത്തുകളം കാഞ്ഞിരത്തുംമൂട്ടില്‍ വീട്ടില്‍ റിറ്റോ തോമസ്(32)നാണ് പരിക്ക് പറ്റിയത്.ഇദ്ദേഹത്തെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ മഴ യിലാണ് റോഡില്‍ ഉറവ പൊട്ടി കുഴി രൂപപ്പെട്ടത്.പഞ്ചായത്ത് അംഗം എന്‍.വിന്‍സെന്റ് പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. യാത്രക്കാരുടെയും വാഹനങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് വലിയ വാഹനങ്ങള്‍ ഇതുവഴി പോകുന്നത് ഒഴിവാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

No comments