Breaking News

കാലവർഷം: വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ദ്രുതകർമ്മസേനയുടെ അടിയന്തിര യോഗം ചേർന്നു


വെള്ളരിക്കുണ്ട്: കാലവർഷം കനത്തതോടെ പ്രകൃതി ദുരന്തം, പകർച്ചവ്യാധികൾ, ദുരിതാശ്വാസ ക്യാമ്പുകൾ എന്നിവ സംബന്ധിച്ച് സ്വീകരിക്കേണ്ട നടപടികൾ അവലോകനം ചെയ്യുവാൻ വെള്ളരിക്കുണ്ട് ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രം ദ്രുതകർമ്മസേനയുടെ അടിയന്തിര യോഗം ചേർന്നു. മെഡിക്കൽ ഓഫീസർ ഡോ. ടിജോ പി ജോയി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ആശുപത്രിയുടെ ചികിത്സാ സൗകര്യം, റഫറൽ സേവന സൗകര്യം, ലഭ്യമായ വാഹന സൗകര്യം, മരുന്ന്, ഉപകരണ ലഭ്യത , അടിയന്തിര സാഹചര്യത്തിൽ വിവിധ കാറ്റഗറി ജീവനക്കാരുടെ  ഉത്തരവാദിത്വം എന്നിവ സംബന്ധിച്ച് വിലയിരുത്തി. യോഗത്തിൽ ഹെൽത്ത് ഇൻസ്പക്ടർ അജിത് സി ഫിലിപ്പ് സ്വാഗതവും സീനിയർ ക്ലർക്ക് ഷിനോജ് നന്ദിയും പറഞ്ഞു. കാലവർഷക്കെടുതി സംബന്ധിച്ചോ പകർച്ചവ്യാധികൾ സംബന്ധിച്ചോ പൊതുജനങൾക്ക് 04672242228,9847278945എന്ന നമ്പറിലോ ബന്ധപ്പെടാം. 9847278945 എന്ന നമ്പറിൽ വാട്ട്സപ്പ് മെസേജ് ചെയ്യാവുന്നതാണ്.

No comments