Breaking News

മലയോര ഹൈവേയിൽ കാറ്റാംകവല ചട്ടമല ജംഗ്ഷനിൽ റോഡ് ഇടിഞ്ഞു റോഡിൻ്റെ പകുതിയോളം തകർന്നു


കാറ്റാംകവല: മലയോര ഹൈവേയിൽ കാറ്റാംകവല കള്ളുഷാപ്പിൻ്റെ സമീപത്ത് റോഡ് വലിയ തോതിൽ ഇടിഞ്ഞു. റോഡ് പകുതിയോളം ഇടിഞ്ഞു ഇനിയും ഇടിയാൻ സാധ്യത ഉള്ളതിനാൽ വാഹനയാത്രക്കാർ ജാഗ്രത പുലർത്തേണ്ടതാണ്. ശക്തമായ മഴയിൽ ഈ ഭാഗത്ത് റോഡിൻ്റെ പാർശ്വഭിത്തിയിലൂടെ വെള്ളം ഒഴുകി പോകുന്നത് കാരണം കൂടുതൽ മണ്ണിടിയാൻ സാധ്യതയുണ്ട്. ഇത്തരം പ്രശ്നസാധ്യതകൾ മുൻകൂട്ടി കാണാതെ അശാസ്ത്രീയമായ രീതിയിൽ റോഡ് നിർമ്മാണം നടത്തിയതിൻ്റെ അനന്തരഫലങ്ങൾ മലയോര ഹൈവേയിൽ പലയിടങ്ങളിലും ഉണ്ടായിട്ടുണ്ട്.




No comments