Breaking News

മുൻ ഭാരവാഹികളുടെ സ്മരണയിൽ ചരമവാർഷിക ദിനം ആചരിച്ച് പരപ്പ നേതാജി ആർട്സ് &സ്പോർട്സ് ക്ലബ്ബ്


പരപ്പ: നേതാജി ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ മുൻ ഭാരവാഹികളായിരുന്ന മാത്യു വർഗ്ഗീസ്, ശശീധരൻ.കെ എന്നിവരുടെ ചരമവാർഷിക ദിനം നേതാജി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. അനുസ്മരണ സമ്മേളനം കിനാനൂർ-കരിന്തളം വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി.എച്ച് അബ്ദുൾ നാസർ ഉത്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് പി.പ്രകാശൻ ആധ്യക്ഷം വഹിച്ചു.വി.കൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.എം.കെ പുഷ്പരാജൻ, ഇർഷാദ്, സത്യൻ കെ പരപ്പ, ജഗതീഷ് പ്രാസാദ്, പി.തമ്പാൻ, രാജീവൻ കാരാട്ട്, ഷാനവാസ്  സി.എച്ച്, കെ.കെ. മോഹനൻ, അനു പ്ലാച്ചിക്കൽ എന്നിവർ സംസാരിച്ചു.

No comments