Breaking News

'അക്രമകാരികളായ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ നടപടി സ്വീകരിക്കണം': കേരള കോൺഗ്രസ്


വെള്ളരിക്കുണ്ട്: മലയോരത്ത് കാട്ടുപന്നി ശല്യം കൂടി വരികയാണ്. വെള്ളരിക്കുണ്ട് ടൗണിൽ കാട്ടുപന്നി ഇറങ്ങി രണ്ടുപേരെ പരിക്കേൽപ്പിച്ചത് ജനങ്ങളിൽ ഭയാശങ്ക ഉളവാക്കുന്നതാണ്.  അടിയന്തരമായി ഇതിനൊരു പരിഹാരം കാണണമെന്ന് കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി പ്രിൻസ് ജോസഫ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.  അക്രമകാരികളായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലുവാൻ അധികൃതരുടെ ഭാഗത്തുനിന്നും തീരുമാനം ഉണ്ടാകണമെന്നും ജനങ്ങളുടെ ഭയാശങ്ക ഇല്ലാതാക്കണമെന്നും  കേരള കോൺഗ്രസ് പ്രസ്താവിച്ചു.




No comments