Breaking News

അട്ടേങ്ങാനത്തെ കൊച്ചു വീട്ടിൽ നിന്നും ദേശീയ പുരസ്ക്കാരം വരെ.. മെയ്‌ഡ്‌ ഇൻ കാഞ്ഞങ്ങാട്‌ 'തിങ്കളാഴ്ച്ച നിശ്ചയം'


കാഞ്ഞങ്ങാട്‌: അട്ടേങ്ങാനം ബേളൂരിലെ മോലാേത്തുങ്കാൽ തറവാട്‌ വീട്ടിൽ നിന്നും എടുത്ത കൊച്ചുസിനിമക്ക്‌ ദേശീയാംഗീകാരം. കാഞ്ഞങ്ങാട്ടുകാരൻ സെന്ന ഹെഗ്‌ഡെ മെയ്‌ഡ്‌ ഇൻ കാഞ്ഞങ്ങാട്‌ ബ്രാൻഡിൽ സംവിധാനം ചെയ്‌ത ‘തിങ്കളാഴ്‌ച നിശ്‌ചയ’മാണ്‌ ദേശീയതലത്തിൽ മികച്ച മലയാള സിനിമ. 

 മികച്ച രണ്ടാമത്തെ ചിത്രത്തിനും മികച്ച കഥക്കുമുള്ള സംസ്ഥാന പുരസ്‌കാരവും ഈ സിനിമക്ക്‌ ലഭിച്ചിരുന്നു. സിനിമയിൽ വേഷമിട്ടവരിൽ കൂടുതലും ജില്ലയിലുള്ളവർ തന്നെ. കാഞ്ഞങ്ങാട്‌ സൗത്തിലെ   അനഘാ നാരായണൻ, കുറ്റിക്കോലിലെ നാടക പ്രവർത്തകൻ അനീഷ്‌ കുറ്റിക്കോൽ, കാഞ്ഞങ്ങാടെ സി.നാരായണൻ, നീലേശ്വരത്തെ രവി പട്ടേന, ഉദുമയിലെ മിനി ഷൈൻ, കുറ്റിക്കോലിലെ കെ പി കൃഷ്‌ണപ്രീയ, അണിഞ്ഞയിലെ അനന്തകൃഷ്‌ണൻ, ബേഡകത്തെ ശാരദാ മധു എന്നിവരും സിനിമയിൽ മികച്ച വേഷങ്ങൾ ചെയ്‌തു. ഇവരുടെ കാഞ്ഞങ്ങാട്‌ സ്‌റ്റൈലിലുള്ള സംഭാഷണങ്ങൾ ചിരിമാലകൾ തീർത്തു. കൊളത്തൂരിലെ രാജേഷ്‌ മാധവനാണ്‌ സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടർ. മലയാള സിനിമയിൽ തന്നെ മികച്ച ഇടം നേടിയ രാജേഷിന്റെ പ്രതിഭയുടെ കൈയൊപ്പും ഈ സിനിമയിൽ പതിഞ്ഞിട്ടുണ്ട്‌. കുണ്ടംകുഴി കൈരളിപ്പാറയിലെ ഗോകുൽ നാഥാണ്‌ സിനിമയുടെ സഹസംവിധായകൻ. വസ്‌ത്രാലങ്കാരം നിർവഹിച്ച മനു മാധവനും കാസർകോട്ടുകാരനാണ്‌.

No comments