തദ്ദേശ സ്ഥാപനങ്ങളെ തകർക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാർ നയങ്ങളിൽ പ്രതിഷേധം: യുഡിഎഫ് നേതൃത്വത്തിൽ വെസ്റ്റ്എളേരി പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി
ഭീമനടി: കേന്ദ്ര സർക്കാർ തൊഴിലുറപ്പു ദിനങ്ങൾ വെട്ടിക്കുറച്ച നടപടിക്കെതിരെയും ഗ്രാമ പഞ്ചായത്തുകളുടെ ഫണ്ടുകൾ വെട്ടിക്കുറച്ച സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും വെസ്റ്റ് എളേരി പഞ്ചായത്തു യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.മാർച്ച് ഭീമനടി ഫെഡറൽ ബാങ്ക് പരിസരത്തു നിന്ന് ആരംഭിച്ചു പഞ്ചായത്ത് ഓഫീസ് പരിസരത്ത് സമാപിച്ചു. നൂറോളം പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു. ധർണ്ണ ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ് ഉദ്‌ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ എം അബൂബക്കർ അധ്യക്ഷനായി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.കെ.രാജൻ നായർ
പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹൻ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ്, പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് ജാതിയിൽ ഹസൈനാർ, മാത്യു കളത്തൂർ, ആന്റക്സ് ജോസഫ്, ബ്ലോക് പഞ്ചായത്ത് അംഗം അന്നമ്മ മാത്യു, വാർഡ് മെമ്പർമാരായ കെ.കെ. തങ്കച്ചൻ, എം.വി. ലിജിന, ടി.ജെ.ജയിംസ്, അജേഷ് അമ്പു, എൻ ശരീഫ് മോളിക്കുട്ടി പോൾ, ജോയി കിഴക്കരക്കാട്ട്, എ. ദുൽക്കിഫിലി, എൻ.പി.അബ്ദുൾ റഹ്മാൻ എന്നിവർ സംസാരിച്ചു
No comments