Breaking News

വന്യജീവി ആക്രമണത്തിൽ ജില്ലയിലുണ്ടായ കാർഷിക വിളകളുടെ നാശനഷ്ടങ്ങൾ സംബന്ധിച്ച് പ്രിൻസിപ്പൽ കൃഷി ഓഫീസറോട് ജില്ലാ കളക്ടർ റിപ്പോർട്ട് തേടി


ജില്ലയിലെ മലയോര മേഖലയിലെ കാട്ടാന പ്രശ്നം പരിഹരിക്കാനായി ഒരാഴ്ചയ്ക്കകം നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ വികസനസമിതി യോഗത്തില്‍ സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ആവശ്യപ്പെട്ടു. നേരത്തെ 12 കാട്ടാനക്കൂട്ടത്തെ ദ്രുതകര്‍മ്മ സേനയും ഫോറസ്റ്റ് ജീവനക്കാരും ചേര്‍ന്ന് ഒഴിപ്പിച്ചിട്ടുണ്ടെന്നും നിലവില്‍ എട്ട് ആനകള്‍ പാണ്ടി വനമേഖലയിലുണ്ടെന്നും നാട്ടുകാരുമായി ചേര്‍ന്ന് കാട്ടാനകളെ തുരത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും  ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി.ബിജു അറിയിച്ചു. കാട്ടാന പ്രശ്നം ചര്‍ച്ച ചെയ്യാന്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്തില്‍ ജനപ്രതിനിധികളുടെയും വനം വകുപ്പ് ജീവനക്കാരുടെയും നാട്ടുകാരുടേയും യോഗം ചേരും. ജനങ്ങളുടെ ജീവനും കൃഷിക്കും നാശം വിതക്കുന്ന കാട്ടാനകളെ തടയാനുള്ള സ്ഥിരം സംവിധാനമാണ് ആവശ്യമെന്നും കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തില്‍ നടത്തി വരുന്ന സോളാര്‍ തൂക്കുവേലി പൂര്‍ത്തിയാകുന്നതോടെ വലിയൊരളവില്‍ പ്രശ്ന പരിഹാരമാകുമെന്നും ഡി.എഫ്.ഒ പറഞ്ഞു. വന്യജീവി ആക്രമണത്തില്‍ ജില്ലയിലുണ്ടായ കാര്‍ഷിക വിളകളുടെ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറോട് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തേടി.

No comments