Breaking News

ആസാദി കി ഗൌരവ് യാത്ര: രാത്രി വൈകിയും പ്രവർത്തകർക്കൊപ്പം പോസ്റ്റർ പ്രചരണത്തിൽ കാസർകോട് ഡിസിസി പ്രസിഡന്റ്‌


കാഞ്ഞങ്ങാട് : രാജ്യത്തിന്റെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നടക്കുന്ന ആസാദി കി ഗൌരവ് യാത്രയുടെ പോസ്റ്റർ പ്രചരണഭാഗമായി രാത്രി എന്നോ പകലെന്നോ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന നൂറു കണക്കിന് കോൺഗ്രസ്‌ പ്രവർത്തകക്കൊപ്പം ചേർന്ന് ഡി സി സി പ്രസിഡന്റ്‌ അടക്കം കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നഗരത്തിൽ പോസ്റ്റർ പ്രചരത്തിൽ പങ്കാളിയായി. രാത്രി പന്ത്രണ്ടുമണി വരെ നഗരത്തിൽ പോസ്റ്റർ പ്രചരണം നടത്തുന്നവർക്കൊപ്പം ഡി സി സി പ്രസിഡണ്ട്  ചേർന്നത് പ്രവർത്തകർക്കും ഊർജം പകർന്നു. ജില്ലയിലെ മുഴുവൻ നിയോജക മണ്ഡലങ്ങളിലൂടെയും കടന്നു പോകുന്ന ആസാദി കി ഗൗരവവ് യാത്ര പാർട്ടിക്ക് പുതു ജീവൻ നൽകി കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് നേതാക്കളുടേയും പ്രവർത്തകരുടേയും വിശ്വാസം.

No comments