Breaking News

'ആസാദി കാ അമൃത് മഹോത്സവ്' കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വിപുലമായി ആഘോഷിച്ചു വെസ്റ്റ്എളേരി പഞ്ചായത്തിൽ ഘോഷയാത്ര നടത്തി


വെള്ളരിക്കുണ്ട്: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷം കിനാനൂർ - കരിന്തളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു. പരിപാടിയുടെ ഭാഗമായി ലോഷയാത്രയും പൊതുസമ്മേളനവും  നടത്തി.  തോളേനി അമ്മാറമ്മ ഓഡിറ്റോറിയത്തിൻ നടന്ന പൊതുസമ്മേളനം എം.രാജഗോപാലൻ എംഎൽഎ  ഉദ്ഘാടനം ചെയ്തു.

സ്വാതന്ത്ര്യ സമര സേനാനികളായ വി. ചന്തു , കെ.കുഞ്ഞിക്കോരൻ ,മുല്ലച്ചേരി കൃഷ്ണൻ നായർ ,കരിമ്പുവളപ്പിൽ അമ്പു, ഇ.വി. മഹാലിങ്കൻ നായർ , ചെറൂട്ട അമ്പു നായർ എന്നിവരുടെ കുടുംബങ്ങളെ  ആദരിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ചായ്യോം , പരപ്പ , കുമ്പളപ്പള്ളി ,സ്കൂളുകളെയും കരിന്തളം എഫ്എച്ച്സി യിലെ ആരോഗ്യ പ്രവർത്തകരെയും ചടങ്ങിൽ അനുമോദിച്ചു. കലാ പരിപാടികളും അരങ്ങേറി. ഘോഷയാത്രയിൽ ജനപ്രതിനിധികൾ,  സ്ഥാപന മേധാവികൾ,  ജീവനക്കാർ,  സാമുഹ്യ രാഷ്ട്രീയ പ്രവർത്തകർ , കുടുംബ ശ്രി പ്രവർത്തകർ ,എൻസിസി,എൻഎസ്എസ്, എസ്പിസി,സ്കൗട്ട് ആൻഡ്  ഗെ ഗൈഡ്സ് എന്നിവർ ഘോഷയാത്രയിൽ അണിനിരന്നു. 

പൊതുസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി. അധ്യക്ഷനായി. സബ് കലക്ടർ ഡി.ആർ. മേഘശ്രി മുഖ്യാതിഥിയായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി, പി.വി.ചന്ദ്രൻ , സി.എച്ച്. അബ്ദുൾ നാസർ,ഷൈജമ്മ ബെന്നി, കെ.വി. അജിത് കുമാർ , ഉമേശൻ വേളൂർ,കെ.വി.ബാബു ,പാറക്കോൽ രാജൻ, കെ. ലക്ഷ്മണൻ , സി.വി. ഭാവനൻ , കുര്യാക്കോസ് പ്ലാപ്പറമ്പൻ. അഡ്വ.കെ.രാജഗോപാൽ,സി.എം. ഇബ്രാഹിം,പി.ടി. നന്ദകുമാർ , രാഘവൻ കൂലേരി ,ഉഷാ രാജു എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എൻ. മനോജ് സ്വാഗതവും വൈസ് പ്രസിഡന്റ് . ടി.പി. ശാന്ത നന്ദിയും പറഞ്ഞു.




No comments