Breaking News

പി എസ് സി കോച്ചിംഗിനായി പോയ രാജപുരം ബീംബുങ്കാൽ സ്വദേശിനിയായ പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി


രാജപുരം: പി എസ് സി കോച്ചിങ്ങിനുപോയ 17 കാരി തിരിച്ചുവന്നില്ലെന്ന് പോലീസിൽ പരാതി. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതേകാൽമണിയോടെ വീട്ടിൽ നിന്നുമിറങ്ങിയ പെൺകുട്ടിയെയാണ് കാണാതായത്.

കുറ്റിക്കോലിലുള്ള പി എസ് സി കോച്ചിങ്ങ് സെന്ററിലേക്കാണെന്നും പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്.വൈകുന്നേരമായിട്ടും തിരിച്ചു വന്നില്ല. ഫോണിൽ വിളിച്ചപ്പോൾ മൊബൈൽ ഫോൺ ഓഫ് ആയിരുന്നു. തുടർന്ന് അന്വേഷിച്ചിട്ടും കണ്ടുകിട്ടാതിനാലാണ് പോലീസിൽ പരാതി നൽകിയത്. രാജപുരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

No comments