Breaking News

പരപ്പ ബ്ലോക്ക് പഞ്ചായത്ത് രാജപുരത്ത് ഒരുക്കിയ ആരോഗ്യമേളയിൽ സാന്നിധ്യമറിയിച്ച് കോടോത്ത് സ്ക്കൂളിലെ കുട്ടിപ്പോലീസ് സേന


രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഒരുക്കിയ 'ആരോഗ്യമേള 2022'  ൽ കോടോത്ത്  സ്കൂളിലെ എസ്.പി.സി.കേഡറ്റുകളും പങ്കെടുത്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഒരുക്കിയ ആരോഗ്യമേള 2022 പരിപാടിയോടനുബന്ധിച്ച് ഇന്ന് രാവിലെ 9 മണിക്ക് നടന്ന ആരോഗ്യ ബോധവത്ക്കരണ റാലിയിയിൽ കോടോത്ത് ഡോ.അംബേദ്കർ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിലെ എസ്.പി.സി.കുട്ടികളും അണിചേർന്നു. പനത്തടി  താലൂക്ക് ആശുപത്രി പരിസരത്ത് നിന്നും ആരംഭിച്ച ആരോഗ്യ ബോധവത്ക്കരണ റാലി  രാജപുരം ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. കാസർഗോഡ് എം.പി. രാജ് മോഹൻ ഉണ്ണിത്താൻ ആരോഗ്യമേള ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ മുഖ്യ അതിഥികളായി കാഞ്ഞങ്ങാട് എം.എൽ.എ ഇ.ചന്ദ്രശേഖരൻ, തൃക്കരിപ്പൂർ എം.എൽ.എ എം.രാജഗോപാലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബേബി ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. വിവിധ വകുപ്പുകളുടെ ബോധവത്ക്കരണ സ്റ്റാളുകൾ, ആരോഗ്യ ബോധവത്ക്കരണ സെമിനാറുകൾ, ഭിന്നശേഷിക്കാർക്കായി UDlD അദാലത്ത് ,ഫോട്ടോ പ്രദർശനം എന്നിവ ആരോഗ്യമേളയിൽ ഉണ്ടായിരുന്നു.

No comments