Breaking News

ചിറ്റാരിക്കാൽ - വെള്ളരിക്കുണ്ട് റൂട്ടിൽ ബസ് സർവ്വീസുകൾ ഇന്ന് മുതൽ അനിശ്ചിതക്കാല സമരത്തിലേക്ക്


ചിറ്റാരിക്കാൽ ഭീമനടി റോഡിന്റെ ശോചനീയാവസ്ഥയും വാഹനവകുപ്പിന്റെ പിഴ ചുമത്തലും ബസുകൾ സർവ്വീസ് നിർത്തലാക്കി ഇന്നു മുതൽ അനിശ്ചിത കാല സമരത്തിലേക്ക്.  

ചിറ്റാരിക്കാൻ ഭീമനടി റോഡ് പണി തുടങ്ങിയിട്ട് ഏതാണ്ട് മൂന്ന് വർഷം തികയാൻ പോകുന്നു. നാളിതുവരെയായിട്ടും റോഡിൻ്റെ നിർമ്മാണത്തിലെ പരിചയ കുറവോ , സാങ്കേതിക അനുമതികളുടെ  കാലതാമസമോ മൂലം ഈ പ്രദേശത്തെ ജനങ്ങൾ ഇപ്പോൾ വളരെ ദുരിതമനുഭവിക്കുന്നു. ഇരുചക്ര വാഹന യാത്ര പോലും അസാധ്യമായ റോഡിലൂടെ ബസ് സർവ്വീസ് തുടരാൻ സാധ്യമല്ലാത്തതും , റോഡിന്റെ ശോചനിയവസ്ഥ മൂലം ബസുകളുടെ ഇന്ധനചിലവും മറ്റന ബന്ധ ചിലവുകളും കൂടിയതിനലാണ് ബസുകൾ കുന്നും കൈവഴി ഓടാൻ തുടങ്ങിയത്. എന്നാൽ നാളിതു വരെയായി റോഡിന്റെ ശോചനിയവസ്ഥ പരിഹരിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ ഇനി മുതൽ കുന്നും കൈവഴി ബസുകൾ സർവ്വീസ് നടത്താൻ അനുവദിക്കില്ലെന്നും നർക്കിലക്കാട് വഴി ബസുകൾ ഓടണമെന്നുമാണ് അല്ലാത്ത പക്ഷം പിഴ ചുമത്തുമെന്നു മാണ്  അധികൃതരുടെ നിലപാട്. ഇതേ തുടർന്ന് തകർന്ന് തരിപ്പണമായ ചെളിക്കുളമായ ഈ റോഡിലൂടെ സർവ്വീസ് ഒരു കാരണവശാലും തുടരാൻ സാധിക്കാത്തതിനാലാണ് ബസുകൾ സർവ്വീസ് അവസാനിപ്പിച്ച് സമരത്തിലേക്ക് കടക്കുന്നത് ..... റോഡിന്റെ ശോചനിയവസ്ഥ പരിഹരിക്കുകയോ പഴയ പോലെ ബദൽ മർഗ്ഗമെന്നെ നിലയിൽ കുന്നും കൈവഴിയോ ഓടാൻ അനുവദിക്കണമെന്നാണ് ബസ് ജീവനക്കാർ ആവശ്യപ്പെടുന്നത്.

No comments