Breaking News

കാഞ്ഞങ്ങാട് ലക്ഷങ്ങളുടെ കുഴൽപ്പണ വേട്ട; രണ്ട് പേർ പിടിയിൽ


കാഞ്ഞങ്ങാട്: ലക്ഷങ്ങള്‍ വരുന്ന കുഴല്‍പ്പണവുമായി കാഞ്ഞങ്ങാട് രണ്ടുപേര്‍ പിടിയില്‍. ജില്ലാ പോലീസ് മേധാവി ഡോ:വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസറഗോഡിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് രേഖകളില്ലാതെ കടത്തുകയായിരുന്ന 20 ലക്ഷം രൂപ പിടികൂടിയത്. ഇതുമായി ബന്ധപെട്ട് കാസര്‍കോട് അടുക്കത്തുബയല്‍ സ്വദേശികളായ കെ.എ മെഹമൂദ്, എ.എ മുഹമ്മദ് എന്നിവരെ അറസ്റ്റ് ചെയ്തു. ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ.പി ഷൈന്‍, എസ്‌ഐമാരായ സതീശന്‍, ശരത് രാജീവന്‍, എഎസ്‌ഐമാരായ രാമചന്ദ്രന്‍, അബൂബക്കര്‍ സിപിഒമാരായ നികേഷ്, സജിത്ത് എന്നിവരും വാഹന പരിശോധന നടത്തിയ സംഘത്തില്‍ ഉണ്ടായിരുന്നു.

No comments