Breaking News

ഓണത്തിനൊരു കാർ സ്വന്തമാക്കാൻ കൊതിയുണ്ടോ? ഓണാഘോഷങ്ങളുടെ ഭാഗമായി കിടിലൻ ഓഫറുകളുമായി ടാറ്റാ മോട്ടോഴ്‍സ്




ഇന്ത്യയിലെ പ്രമുഖ വാഹന ബ്രാൻഡായ ടാറ്റ മോട്ടോഴ്‌സ്, ഓണാഘോഷത്തിന് മുന്നോടിയായി പാസഞ്ചർ വാഹനങ്ങൾക്ക് ഓഫറുകൾ പ്രഖ്യാപിച്ചു. ഇന്ത്യയിലെ ടാറ്റ മോട്ടോഴ്സിന്റെ മുൻനിര വിപണികളിൽ ഒന്നാണ് കേരളം. കാറുകളിലും എസ്‌യുവികളിലും അതാത് സെഗ്മെന്റുളിൽ ടാറ്റ മുൻനിരയിൽ തന്നെയുണ്ട്. ഓണാഘോഷങ്ങളുടെ ഭാഗമായി കാറുകൾക്ക് 60,000/- രൂപ വരെയുള്ള ആകർഷകമായ ഓഫറുകളും മുൻഗണനാ ഡെലിവറിയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് ടാറ്റ മോട്ടോഴ്‌സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.




ആകർഷകമായ ഫിനാൻസ് പദ്ധതികൾക്കായി പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളുമായും സ്വകാര്യ, പ്രാദേശിക ധനകാര്യ സ്‌ഥാപനങ്ങളുമായും ധാരണയില്‍ എത്തിക്കഴിഞ്ഞതായി ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. 95 ശതമാനം വരെ റോഡ് ഫിനാൻസ്, വരുമാന സർട്ടിഫിക്കറ്റ് നൽകാൻ കഴിയാത്ത ഉപഭോക്താക്കൾക്ക് ഏഴ് വർഷത്തെ ലോൺ കാലാവധി എന്നിവയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

കമ്പനിയുടെ വളർച്ച നിലനിർത്തുന്നതിൽ കേരളം പ്രധാന വിപണി ആണെന്നും കമ്പനിയുടെ സുസ്ഥിര വളർച്ചക്ക് സംസ്ഥാനം ഒട്ടേറെ അവസരങ്ങൾ നൽകിയതായും ഉപഭോക്തൃ സംതൃപ്‍തി വർധിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും കമ്പനി നടത്തി വരുന്നതായും ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡ് സെയിൽസ്, മാർക്കറ്റിംഗ്, കസ്റ്റമർ കെയർ വൈസ് പ്രസിഡന്റ് രാജൻ അംബ പറഞ്ഞു. കേരളത്തിലെ ഉപഭോക്തൃ നിലനിർത്തൽ നിരക്ക് 72 ശതമാനമാണ്. ഇത് രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. ഉപഭോക്താക്കൾക്കൊപ്പം ഓണം ആഘോഷിക്കുന്നതിൽ തങ്ങൾ സന്തുഷ്ടരാണ് എന്നും ഇത്തവണത്തെ ഓണാഘോഷത്തിന് ആകർഷകമായ ഓഫറുകളാണ് അവതരിപ്പിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ‘ന്യൂ ഫോർ എവർ’ ശ്രേണിയിലുള്ള കാറുകളിലൂടെ ഉപഭോക്തൃ സംതൃപ്തി തുടരാൻ ആഗ്രഹിക്കുന്നു എന്നും ഓണാഘോഷ നാളുകളിൽ പുതിയ ഉപഭോക്താക്കളെയും തങ്ങൾ പ്രതീക്ഷിക്കുന്നു എന്നും രാജൻ അംബ കൂട്ടിച്ചേർത്തു.

No comments