Breaking News

വ്യാപാരി വ്യവസായി ഏകോപന സമിതി പാണത്തൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'ഓണംഫെസ്റ്റ് 22' വ്യാപാര മഹോത്സവത്തിന് തുടക്കമായി


പാണത്തൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി പാണത്തൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണം ഫെസ്റ്റ് 22 വ്യാപാര മഹോത്സവത്തിന് തുടക്കമായി. ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.എൻ. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, കരിക്കെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ ബാലചന്ദ്രൻ നായർ, സമിതി ജില്ലാ സെക്രട്ടറി കെ ജെ.സജി , കെ. അഷറഫ്, കെ.എൻ.വേണു , എം.കുഞ്ഞികൃഷ്ണൻ, പി. തമ്പാൻ, എൻ.ഐ. ജോയി, എം.ബി ഇബ്രാഹിം, എ.ഇ. സെബാസ്റ്റ്യൻ, റജിമോൻ , കെ.ജി.സജിമോൻ , ബിനുകുമാർ തുടങ്ങിയവർ സംസാരിച്ചു. 52 ദിവസം നീണ്ടു നില്ക്കുന്ന വ്യാപാര മഹോത്സവത്തിൽ ആകർഷകമായ സമ്മാന പദ്ധതികൾ ഉപഭോക്താക്കൾക്കായി നല്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

No comments