രാജപുരം അയറോട്ട് കാട്ടുപന്നിയെ വേട്ടയാടിയ നാല് പേരെ ഫോറസ്റ്റ് പിടികൂടി ജീപ്പും, കാറും പിടിച്ചെടുത്തു
രാജപുരം : രാജപുരം അയറോട്ട് കാട്ടുപന്നികളെ പിടികൂടി മുറിച്ച് വീതം വെക്കുകയായിരുന്ന നാലുപേരെ കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് അധികൃതര്‍ പിടികൂടി. അയറോട്ട് പ്രദേശത്തെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് ഇന്നലെ ഉച്ചയ്ക്ക്
പ്രതികളെയും കാട്ടുപന്നി ഇറച്ചിയും ഫോറസ്റ്റ് പിടികൂടിയത്. ഇവര്‍ പന്നികളെ കടത്താന്‍ ഉപയോഗിച്ച കാറും ജീപ്പും ഫോറസ്റ്റ് കസ്റ്റഡിയിലെടുത്തു. ഉപ്പള മംഗല്‍പാടി ഭാഗത്തുനിന്നാണ് കാട്ടുപന്നിയെ വേട്ടയാടി അയറോട്ടെക്ക് കൊണ്ടുവന്നത്
തമ്പാന്‍ 58, മഹേഷന്‍ 45, മിഥുന്‍ രാജ് 26, ദിപിന്‍ 28 എന്നിവരാണ് പ്രതികള്‍. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കാഞ്ഞങ്ങാട് ഫോറസ്റ്റ് ഓഫീസർ അഷറഫ് കെ, ബി ശേഷപ്പ, ശിഹാബുദ്ദീന്‍, ജിതിന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്.
No comments