Breaking News

കഴിഞ്ഞ ദിവസം ഒഴുക്കിൽപ്പെട്ട വെള്ളരിക്കുണ്ട് കൂരാംകുണ്ടിലെ അദ്ധ്യാപികയുടെ മൃതദേഹം കണ്ടുകിട്ടി


വെള്ളരിക്കുണ്ട്: ഭീമനടി കൂരാംകുണ്ടിൽ ഒഴുക്കിൽപ്പെട്ട റിട്ട. അദ്ധ്യാപികയുടെ മൃതദേഹം കണ്ടുകിട്ടി. കുരാംകുണ്ടിലെ രവീന്ദ്രയുടെ ഭാര്യ ലത(56)യുടെ മൃതദേഹമാണ് പ്ലാച്ചിക്കര വനത്തിലൂടെ ഒഴുക്കുന്ന തോട്ടിലെ ചെക്ക്ഡാമിന് സമീപത്ത് നിന്നാണ് കണ്ടുകിട്ടിയത്.  ഇന്ന് രാവിലെ മുതൽ തിരച്ചിൽ നടത്തിയ പെരിങ്ങോം ഫയർഫോഴ്സാണ് മൃതദേഹം കണ്ടെത്തിയത്. ദുരന്തനിവാരണ സേനയും സ്ഥലത്തെത്തിയിരുന്നു.  ബുധനാഴ്ച്ച ഉച്ചയോടെയാണ് ലതയെ വീടിന് സമീപത്തെ തോട്ടിലെ കുത്തൊഴുക്കിൽപ്പെട്ട്  കാണാതായത്. വെള്ളരിക്കുണ്ട് പൊലീസും, പെരിങ്ങോം ഫയർഫോഴ്സും, കാഞ്ഞങ്ങാട് സിവിൽ ഡിഫൻസ് വളണ്ടിയർമാരും നാട്ടുകാരും സംയുക്തമായി കഴിഞ്ഞ ദിവസം തിരച്ചിൽ നടത്തിയിരുന്നു



No comments