Breaking News

'അവർ നമ്മുടെ സഹോദരങ്ങൾ'; പോപ്പുലർ ഫ്രണ്ട്കാരെ ലീഗിലെടുക്കണമെന്ന് കെ എം ഷാജി


പോപ്പുലര്‍ ഫ്രണ്ട് നിരോധനം തെറ്റായിപ്പോയെന്ന മുസ്ലീം ലീഗിന്റെ പ്രതികരണത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കി കെ എം ഷാജി. പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നുള്ളവരെ മുസ്ലീം ലീഗില്‍ എത്തിക്കണമെന്ന് കെ എം ഷാജി പറഞ്ഞു. പിഎഫ്‌ഐയില്‍ ഉള്ളവര്‍ മുസ്ലീം ലീഗിനെ ഉപദ്രവിച്ചിട്ടുണ്ടാകാം. എന്നാല്‍ അവരില്‍ നിന്നും മുഖം തിരിക്കരുത്. അവര്‍ നമ്മുടെ സഹോദരങ്ങളാണ്. തെറ്റിദ്ധാരണകള്‍ മാറ്റി പറ്റുമെങ്കില്‍ അവരെ ലീഗില്‍ എത്തിക്കുകയാണ് വേണ്ടതെന്നും കെഎം ഷാജി അഭിപ്രായപ്പെട്ടു

പിഎഫ്‌ഐയില്‍ നിന്നുള്ളവരുമായി ആശയവിനിമയത്തിനുള്ള സാദ്ധ്യതകള്‍ തുറക്കപ്പെടണം. ലീഗല്ലാതെ മറ്റു വഴിയില്ലെന്ന് പ്രവര്‍ത്തകരെ പറഞ്ഞു മനസിലാക്കണം. പാപങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും അവരോട് മുഖം തിരിക്കരുത്. തെറ്റിദ്ധാരണകള്‍ മാറ്റി, അവരെ തിരികെ കൊണ്ട് വരണം.' എം കെ മുനീര്‍അതേസമയം, പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് സംശയാസ്പദമെന്നാണ് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞത്. ലീഗ് നേതാക്കള്‍ക്ക് നിരോധനത്തെക്കുറിച്ച് ഭിന്നാഭിപ്രായമില്ല. നിരോധനം വന്നയുടന്‍ പല നേതാക്കളും പ്രതികരിച്ചിരുന്നു. എന്നാല്‍ കാര്യങ്ങള്‍ വിലയിരുത്തിയതിന് ശേഷം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും പിഎംഎ സലാം പറഞ്ഞു.

നിയമം എന്ന നിലയില്‍ നടപടിയെ അംഗീകരിക്കുന്നുണ്ടെന്നും പിഎഫ്ഐയുടെ ആശയങ്ങള്‍ ജനാധിപത്യ രാജ്യത്തിന് ചേര്‍ന്നതല്ലെന്നും സലാം അഭിപ്രായപ്പെട്ടു. പോപ്പുലര്‍ ഫ്രണ്ടിന്റേതിനെ പോലെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സംഘടനകള്‍ക്ക് നേരെ നടപടിയെടുക്കാതെ പോപ്പുലര്‍ ഫ്രണ്ടിനെ മാത്രം നിരോധിക്കുന്നത് ഏകപക്ഷീയമായി നിരോധിച്ചതില്‍ സംശയകരമായ പലതുമുണ്ടെന്ന് സലാം പറഞ്ഞു.

No comments