Breaking News

കള്ളാറിൽ നിന്നും കാണാതായ ആളെ മരിച്ച നിലയിൽ കണ്ടെത്തി




കാഞ്ഞങ്ങാട്: കാണാതായ വയോധിക നെ മരിച്ച നിലയിൽ കണ്ടെത്തി. കള്ളാർ വാണിയപ്പാടിയിലെ കെ. കൃഷ്ണനെ(68)യാണ് പാണത്തൂർ ചെമ്പേരിതോ ടിന് സമീപത്തെ കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ കണ്ടത്. ബന്ധുക്കളുടെ പരാതിയിൽ രാജപുരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടത്. ഭാ ര്യ: സരോജിനി. മക്കൾ: വിനോദ്, വിനീ ഷ്, വിനീത. മരുമക്കൾ: ഷീബ, ചന്ദ്രാവതി, പ്രകാശൻ. സഹോദരൻ മാധവൻ.

No comments