Breaking News

കണ്ണൂർ കുറുമാത്തൂരിൽ വൻ ചന്ദന വേട്ട 390 കിലോ ചന്ദനം പിടിച്ചെടുത്തു


കണ്ണൂർ: കുറുമാത്തൂരിൽ വൻ ചന്ദന വേട്ട. തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് സംഘം നടത്തിയ പരിശോധനയിൽ 390 കിലോ ചന്ദനം പിടിച്ചെടുത്തു. ചന്ദനം മുറിച്ചു കടത്താൻ ശ്രമിച്ച സംഘത്തിലെ ഒരാൾ പിടിയിലായി. രണ്ടു പേർ ഓടി രക്ഷപ്പെട്ടു 

കണ്ണൂർ, കുറുമാത്തൂർ കൂനം റോഡിലെ ആളൊഴിഞ്ഞ പുരയിടത്തിൽ താൽക്കാലിക ഷെഡിൽ സംഭരിച്ച 390 കിലോയോളം ചന്ദനമാണ് പിടികൂടിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ചന്ദനത്തടികൾ ചെത്തി വിൽപ്പനക്ക് ഒരുക്കുകയായിരുന്ന മൂവർ സംഘത്തിലെ രണ്ടു പേർ ഓടി രക്ഷപ്പെട്ടു. കുറുമാത്തൂർ സ്വദേശി എം.മധുസൂദനനെ വനം വകുപ്പ് സംഘം പിടികൂടി.

No comments