Breaking News

ഇത് മറുനാടൻ പൂക്കൾ അല്ല തനി നാടൻ..... ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകൾ വിവിധ പഞ്ചായത്തുകളിൽ വിതച്ച ചെണ്ടുമല്ലി പൂക്കൾ വിപണിയിലേക്ക്




കാസർകോട്‌ : ഈ ഓണത്തിന്‌ പൂക്കളത്തിന്‌ മറുനാടൻ പൂക്കൾ വാഴില്ല. കുടുംബശ്രീ യൂണിറ്റുകൾ വിവിധ പഞ്ചായത്തുകളിൽ വിതച്ച പൂവിത്തുകൾ വിരിഞ്ഞു തുടങ്ങി. നാടൻ പൂപ്പാടങ്ങൾ ഓണച്ചന്തം വിതറി പൂത്തുനിൽക്കുകയാണിപ്പോൾ.

വ്യത്യസ്ത നിറങ്ങളിലുള്ള ചെണ്ടുമല്ലികൾ നമ്മുടെ നാട്ടിൽനിന്നും വിപണിയിലേക്കെത്തുകയാണ്. 18 യൂണിറ്റുകളിലായി മൊത്തം 12 ഏക്കറിലാണ് കുടുംബശ്രീ ചെണ്ടുമല്ലികൾ വിരിഞ്ഞിരിക്കുന്നത്.

കാഞ്ഞങ്ങാട് ഒന്ന്, രണ്ട്, പള്ളിക്കര, ചെങ്കള, പുല്ലൂർ പെരിയ, തൃക്കരിപ്പൂർ, അജാനൂർ, മടിക്കൈ, നീലേശ്വരം, മംഗൽപ്പാടി, കരിന്തളം രണ്ട്, പിലിക്കോട്, ചെറുവത്തൂർ, കോടോം -ബേളൂർ, മുളിയാർ സിഡിഎസുകൾക്ക് കീഴിലാണ് വിവിധ ഇടങ്ങളിലായി ചെണ്ടുമല്ലി കൃഷിയുള്ളത്. 50 സെന്റ് മുതൽ രണ്ട് ഏക്കർ സ്ഥലത്തുവരെ കൃഷി ചെയ്യുന്ന യൂണിറ്റുകളുമുണ്ട്‌.

മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ചെണ്ടുമല്ലി പൂക്കളാണ് കൃഷി ചെയ്തത്. സെപ്റ്റംബർ രണ്ട് മുതൽ കുടുംബശ്രീയുടെ ഓണ ച്ചന്ത വഴി പൂക്കൾ വിപണിയിലെത്തിക്കും. ഓണനാളുകളിൽ തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പൂക്കൾ എത്തിക്കുന്നത്.

No comments