Breaking News

ചാക്ക് കണക്കിന് പാൻ മസാലയുമായി രണ്ടു പേരെ വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്തു


കാസർകോട്: ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഐ.പി.എസി ന്റെ നേതൃത്വത്തിൽ നടന്നു വരുന്ന ഓപ്പറേഷൻ ക്ലീൻ കാസറഗോഡ്ന്റെ ഭാഗമായി കാസർഗോഡ്‌  ഡിവൈഎസ്പി വി വി മനോജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചെട്ടുംകുഴി വാടക വീട്ടിൽ വെച്ച് വിദ്യാനഗർ ഇൻസ്‌പെക്ടർ അനൂപ് കുമാർ ഇ, എസ്.ഐ പ്രശാന്ത്‌  എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ  കർണാടകയിൽ നിന്നും വില്പനക്കായി കേരളത്തിലേക്ക് കൊണ്ട് വന്നു സുക്ഷിച്ച മൂന്നര ലക്ഷം രൂപ വിലവരുന്ന  ചാക്കു കണക്കിന് പാൻമസാല  ഉത്പന്നങ്ങൾ പിടികൂടി. കമറുദീൻ പി.എച്ച് (36), റിഷാദ് എം സി (26)എന്നിവരെ അറസ്റ്റ് ചെയ്തു.എസ് ഐ  ബാലചന്ദ്രൻ. എ, സി പി ഒ  ശരത് ചന്ദ്രൻ,  രജീഷ്  കാട്ടാമ്പള്ളി, നിജിൻ, കൃഷ്ണനുണ്ണി, ജനമൈത്രി ബീറ്റ് ഓഫിസർ വേണുഗോപാൽ, എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

No comments