Breaking News

കരിപ്പൂരിൽ മലദ്വാരത്തിനുള്ളിൽ വെച്ച് കടത്താൻ ശ്രമിച്ച ഒരു കിലോയോളം സ്വർണ്ണം പിടികൂടി


കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്ത് എത്തിയ യാത്രക്കാരനില്‍ നിന്ന് പൊലീസ് സ്വര്‍ണ്ണം പിടികൂടി. ജിദ്ദയില്‍ നിന്ന് എത്തിയ മലപ്പുറം കുഴിമണ്ണ സ്വദേശി മുസ്തഫയാണ് 992 ഗ്രാം സ്വര്‍ണ്ണ മിശ്രിതവുമായി കരിപ്പൂര്‍ പൊലീസിന്റെ പിടിയിലായത്. നാല് ക്യാപ്‌സ്യുളുകളാക്കി മിശ്രിത രൂപത്തിലുള്ള സ്വര്‍ണ്ണം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്ത് എത്തിയ മുസ്തഫയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കയായിരുന്നു.പ്രാഥമിക ചോദ്യം ചെയ്യലില്‍ കാര്യം സമ്മതിക്കാത്തതിനെ തുടര്‍ന്ന് എക്‌സറേയ് പരിശോധനയില്‍ ആണ് ശരീരത്തില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച കാര്യം പൊലീസിന് കണ്ടെത്തയനായത്. കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് വെച്ച് പോലീസ് പിടികൂടുന്ന 57 ആമത്തെ കേസ് ആണിത്.

No comments