Breaking News

പ്രതിസന്ധികളോട് പടവെട്ടി നേടിയ വിജയം ദേശീയ വടംവലി താരം പരപ്പയിലെ നിധീഷിനെ ഗോത്രസഭയും വെള്ളരിക്കുണ്ട് ജനമൈത്രി പോലീസും ആദരിച്ചു


പരപ്പ: ദേശീയ വടംവലി മത്സരത്തിൽ അണ്ടർ 13 വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കേരള ടീമിന്റെ അഭിമാനമായ നിതീഷ് കുമാറിനെ പരപ്പ വലിയമുറ്റം അംബേദ്കർ ഊരിൽ വെച്ച് ഗോത്രസഭ കാസറഗോഡും വെള്ളരിക്കുണ്ട് ചൈൽഡ് ഫ്രണ്ട്ലി & ജനമൈത്രി പോലീസ് ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു. പ്രതികൂല ജീവിത സാഹചര്യങ്ങളോട് പൊരുതി നേടിയ വിജയം. അച്ഛൻ കൃഷ്ണനും അമ്മ നിർമലകുമാരിയും സഹോദരനും ഉൾപ്പെടുന്ന നിധീഷിന്റെ കുടുംബത്തിന് അടച്ചുറപ്പുള്ള ഒരു വീടുപോലുമില്ല.അഞ്ചു സെന്റ് ഭൂമിയിൽ ഓല ഷെഡ്‌ഡിലാണ് നിധീഷും കുടുംബവും താമസിക്കുന്നത്. കാസറഗോഡ് ഗോത്രസഭയും ജനമൈത്രി പോലീസും ഏർപ്പെടുത്തിയ പുരസ്കാരം വെള്ളരിക്കുണ്ട് സബ് ഇൻസ്‌പെക്ടർ വിജയകുമാർ എം പി നിതീഷ് കുമാറിന് നൽകി. 

കൃഷ്ണൻ വെള്ളല സ്വാഗതവും കൃഷ്ണൻ പരപ്പച്ചാൽ അധ്യക്ഷതയും  നിർവഹിച്ചു. യോഗത്തിൽ 

കൂക്കൾ ബാലകൃഷ്ണൻ ഉത്ഘാടനം നിർവഹിച്ചു. നാരായണൻ ബാപ്പുങ്കയം നിധീഷിനെ പൊന്നാടയണിയിച്ചു. നാരായണൻ കാവുങ്കൽ ആശംസയും അനൂപ് എൻ പി ജനമൈത്രി ബീറ്റ് ഓഫീസർ നന്ദിയും പറഞ്ഞു.

No comments