Breaking News

പെ​രി​ങ്ങോം സി​.ആർ​.പി​.എ​ഫ് കേ​ന്ദ്രം ദേ​ശീ​യ അംഗീ​കാ​ര നിറവിൽ


ചെ​റു​പു​ഴ: പെ​രി​ങ്ങോം  സി​ആ​ർ​പി​എ​ഫ് കേ​ന്ദ്രം ദേ​ശീ​യ അം​ഗീ​കാ​ര​ത്തി​ന്‍റെ നി​റ​വി​ൽ. 2021 വ​ർ​ഷ​ത്തെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ അംഗീ​കാ​ര​മാ​ണ് പെ​രിങ്ങോം സി​ആ​ർ​പി​എ​ഫ് കേ​ന്ദ്ര​ത്തി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.


മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളെ പി​ന്നി​ലാ​ക്കി​യാ​ണ് പെ​രി​ങ്ങോം സി​ആ​ർ​പി​എ​ഫ് കേ​ന്ദ്രം ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. അം​ഗീ​കാ​ര നി​റ​വി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര​ത്തി​ൽ ആ​ഘോ​ഷ ച​ട​ങ്ങു​ക​ൾ ന​ട​ന്നു. ക്യാ​മ്പി​ൽ ഘോ​ഷ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ഭ്യ​ന്ത​ര വ​കു​പ്പ് സെ​ക്ര​ട്ട​റി​യി​ൽ നി​ന്നും ക്യാ​മ്പ് മേ​ധാ​വി പി.​പി. പോ​ളി പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.


ക്യാ​മ്പി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, പ​രി​ശീ​ല​ന​മി​ക​വ്, പ​രി​ശീ​ല​ന സാ​മ​ഗ്ര​ഹി​ക​ളു​ടെ ല​ഭ്യ​ത, അ​നു​കൂ​ല​മാ​യ ചു​റ്റു​പാ​ടു​ക​ൾ, ടെ​യി​നിം​ഗ് കാ​ല​ഘ​ട്ട​ത്തി​ൽ ഉ​ണ്ടാ​കാ​റു​ള്ള പ​രി​ക്കു​ക​ളു​ടെ കു​റ​വ് തു​ട​ങ്ങി ഒ​ട്ട​ന​വ​ധി മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി​യാ​ണ് ക്യാ​മ്പി​നെ അ​വാ​ർ​ഡി​നാ​യി പ​രി​ഗ​ണി​ച്ചത്.

No comments