Breaking News

പുന്നക്കുന്ന് ഹോളി ട്രിനിറ്റി ആശ്രയ കേന്ദ്രത്തിലെ അമ്മമാർക്കൊപ്പം പിറന്നാളാഘോഷിച്ച് പെരിയങ്ങാനത്തെ കമലാക്ഷി അമ്മ


വെള്ളരിക്കുണ്ട്: പിറന്നാൾ ദിനം അഗതിമന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം ചിലവഴിച്ച് പെരിയങ്ങാനത്തെ കമലാക്ഷിയമ്മ. എഫ്.ഡി.എസ്.എച്ച്.ജെ കോൺൻ്റിലെ കന്യാസ്ത്രീകൾ പരിപാലിക്കുന്ന വെള്ളരിക്കുണ്ട് പുന്നക്കുന്നിലെ ഹോളി ട്രിനിറ്റി പുവർ ഹോം എന്ന സ്ഥാപനത്തിലായിരുന്നു പിറന്നാൾ ആഘോഷം. തൻ്റെ സമപ്രായക്കാരായ അമ്മമാരെ സാക്ഷിയാക്കി കമലാക്ഷിയമ്മ പിറന്നാൾ കേക്ക് മുറിച്ചു. സിസ്റ്റർ റോസിറ്റ കമലാക്ഷിയമ്മക്ക് പിറന്നാൾ മധുരം നൽകി. തുടർന്ന് എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിച്ചു. കമലാക്ഷിയമ്മയുടെ മക്കളും മരുമക്കളും സുഹൃത്ത് ശ്രീജയും പരിപാടിയിൽ ഒപ്പമുണ്ടായിരുന്നു.

No comments