Breaking News

ദേശീയ വടംവലി താരം ശ്രീനന്ദയെ ക്ലായിക്കോട് സൗഹൃദ പുരുഷ സ്വയം സഹായസംഘവും കുടുംബശ്രീയും ബാലസംഘവും ചേർന്ന് അനുമോദിച്ചു


പരപ്പ: ദേശീയ വടംവലി മത്സരത്തിൽ അണ്ടർ 13 ഗേൾസ് വിഭാഗം സ്വർണ്ണ മെഡൽ നേടിയ കേരള ടീം അംഗം പരപ്പയിലെ ശ്രീനന്ദ രാജീവന് ക്ലായിക്കോട് സൗഹൃദ പുരുഷ സ്വയ സഹായസംഘവും കുടുംബശ്രീയും ബാലസംഘവും ചേർന്ന് അനുമോദിച്ചു.

കോടോം ബേളൂർ ഗ്രാമ പഞ്ചയാത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പി. ഗോപാലകൃഷ്ണൻ ഉൽഘാടനം ചെയ്തു. ചടങ്ങിൽ എ.പത്മനാഭൻ സ്വാഗതം പറഞ്ഞു 

വിജയൻ അദ്ധ്യക്ഷത വഹിച്ചു. നാരായണൻ മാസ്റ്റർ,കെ.കുട്ട്യൻ  പി. കുഞ്ഞിരാമൻ, സുരേഷ് മാസ്റ്റർ,ചന്ദ്രൻ മുണ്ടിയാനം, ജോഷി ക്ലായിക്കോട് , സി.കെ ബിന്ദു എന്നിവർ ആശംസ പറഞ്ഞു.  ഉണ്ണി ചടങ്ങിൽ നന്ദി പറഞ്ഞു


No comments