വെസ്റ്റ് എളേരി പഞ്ചായത്ത് മുസ്ലീംലീഗ് കമ്മറ്റി നേതൃത്വത്തിൽ സി.എച്ച് അനുസ്മരണവും കൺവൻഷനും കുന്നുംകൈയിൽ സംഘടിപ്പിച്ചു
കുന്നുംകൈ: വെസ്റ്റ് എളേരി പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സി.എച്ച്.മുഹമ്മദ് കോയ അനുസ്മരണവും കൺവെൻഷനും നടത്തി. പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് ജാതിയിൽ ഹസൈനാർ ഉൽഘാടനം ചെയ്തു. എ.വി.അബ്ദുൾ ഖാദർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ഇസ്മായിൽ സി.എച്ച് അനുസ്മരണം നടത്തി. ചന്ദ്രിക പഞ്ചായത്ത് തല ക്യാമ്പയിനും ചടങ്ങിൽ വെച്ച് നടന്നു. ജനറൽ സിക്രട്ടറി എ. ദുൽ കിഫിലി, വാർഡ് മെമ്പർ റൈഹാനത്ത്, യുത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് ഇഖ്ബാൽ പെരുമ്പട്ട, പി.കെ.ലത്തീഫ്, എ.പി.കെ. ശിഹാബ്, നൂരിഷ പെരുമ്പട്ട, മുഹമ്മദ് കുഞ്ഞി മാസ്റ്റർ , കെ.പി. അഹമ്മദ് സംസാരിച്ചു.
No comments