Breaking News

സ്വച്ഛതാ വാരാചരണം; പഞ്ചായത്ത് ഓഫീസ് പരിസരം, അട്ടേങ്ങാനം, തട്ടുമ്മൽ എന്നിവിടങ്ങളിൽ ശുചീകരണ ക്യാമ്പയിൻ നടത്തി


ഒടയഞ്ചാൽ: സ്വച്ഛതാ വാരാചരണത്തോടനുബന്ധിച്ച് എണ്ണപ്പാറ കുടുംബാരോഗ്യകേന്ദ്രം പൊതുജനാരോഗ്യ വിഭാഗവും രണ്ടാം വാർഡ് ആരോഗ്യശുചിത്വ സമിതി യും ചേർന്ന് ഒടയഞ്ചാൽ  ഡൌൺടൌൺ റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ അട്ടേങ്ങാനം ടൌൺ, തട്ടുമ്മൽ ടൌൺ, പഞ്ചായത്ത്‌ ഓഫീസ് കോമ്പൗണ്ട്, എന്നിവിടങ്ങളിൽ ശുചീകരണ ക്യാമ്പയിൻ നടത്തി, പഞ്ചായത്ത്‌ ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ എൻ. എസ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് സമിതി കൺവീനർ റെനീഷ് അധ്യക്ഷത വഹിച്ചു.തൊഴിലുറപ്പ് തൊഴിലാളികൾ, ആരോഗ്യപ്രവർത്തകർ, വ്യാപാരികൾ ഓട്ടോ ടാക്സി ഡ്രൈവർമാർ അയൽസഭ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങി നൂറിലധികം പേർ പങ്കാളികളായി.പരിപാടിയിൽ പങ്കെടുത്തവർ സ്വച്ഛതാ പ്രതിജ്ഞ എടുത്തു

No comments