Breaking News

ബിരിക്കുളം നവോദയ വായനശാല സുവർണ ജൂബിലി ആഘോഷം; സംഘാടക സമിതി രൂപീകരിച്ചു


ബിരിക്കുളം: നവോദയാ നഗർ നവോദയ വായനശാല & ഗ്രന്ഥാലയത്തിന്റെ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപവത്കരിച്ചു. കിനാനൂർ-കരിന്തളം പഞ്ചായത്തംഗം കെ.പി. ചിത്രലേഖ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. ശശിധരന് അധ്യക്ഷനായി. നവംബർ മുതൽ 2023 ഫെബ്രുവരി വരെ വിവിധ പരിപാടികളോടെയാണ് ആഘോഷം. രക്ഷാധികാരി പി.വി. കരുണാകരൻ, വൈസ് പ്രസിഡന്റ് കെ. സുകുമാരൻ, എൻ. വിജയൻ, പി. സാജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി. മനോഹരൻ (ചെയർമാൻ.), എം. ശശിധരൻ (വർക്കിങ്ങ് ചെയർമാൻ), ബാബു ചേമ്പേന, രമ്യ രത്നാകരൻ (വൈസ്. ചെയർമാൻ), പി.രാഘവൻ (ജന.കൺവീനർ), സജിത്ത്കുമാർ കൊമ്പത്ത് (വർക്കിങ് കൺവീനർ), കെ. സതി, എ.വി. ബാലകൃഷ്ണൻ (ജോ.കൺ.), വി. കൃഷ്ണൻ (ഖജാൻജി).

No comments