Breaking News

സംസ്ഥാന വോളിബോൾ അസോസിയേഷൻ നേതൃത്വത്തിൽ മൂന്ന് ദിവസം നീണ്ട സംസ്ഥാന റഫറീസ് ക്ലിനിക്കും ടെസ്റ്റും സമാപിച്ചു നേതൃത്വം നൽകിയവരിൽ പുങ്ങംചാൽ സ്വദേശി കെപിഎസി കനകരാജും


തൃശൂർ: സംസ്ഥാന വോളിബോൾ അസോസിയേഷൻ നേതൃത്വത്തിൽ മൂന്ന് ദിവസം നീണ്ട സംസ്ഥാന റഫറീസ് ക്ലിനിക്കും ടെസ്റ്റും തൃപ്പയാർ ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ചു. വോളിബോൾ അസോസിയേഷൻ്റെ സംസ്ഥാന റഫറിമാരാകാൻ ആഗ്രഹിക്കുന്നവർക്കുള്ള പരിശീലനമാണ് നടന്നത്. വോളിബോൾ നിയമാവലികൾ സമഗ്രമായി പഠിപ്പിച്ച് സംശയ നിവാരണം നടത്തി പരീക്ഷ നടത്തി യോഗ്യരാക്കുന്ന രീതിയാണ് നടന്നത്. വോളി ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി പ്രൊഫ. നാലകത്ത് ബഷീർ പരിപാടി ഉദ്ഘാടനം ചെയ്ത് നേതൃത്വം നൽകി. സംസ്ഥാന വോളിബോൾ റഫറീസ് ബോർഡ് മെമ്പറായ വെള്ളരിക്കുണ്ട് പുങ്ങംചാൽ സ്വദേശി കെപിഎസി കനകരാജ് ക്ലിനിക്കിൽ ക്ലാസെടുത്ത് ടെസ്റ്റിന് നേതൃത്വം നൽകി. പതിനാല് ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വർക്കാണ്  സംസ്ഥാനതല പരിശീലനം നൽകിയത്. ഈ പരീക്ഷയിൽ വിജയിക്കുന്നവർ വോളിബോൾ അസോസിയേഷൻ്റെ അംഗീകൃത സംസ്ഥാന റഫറിയായി മാറും.

No comments