Breaking News

ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പിന്റെ ബാർകോഡ് പതിക്കൽ 100% പൂർത്തീകരിച്ചു; മന്ത്രി റോഷി അഗസ്റ്റിനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത്


കരിന്തളം: സംസ്ഥാന സർക്കാരിന്റെയും ശുചിത്വ മിഷന്റെയും  ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പിന്റെ  ബാർകോഡ് പതിക്കൽ സമയബന്ധിതമായി 100% പൂർത്തീകരിച്ചതിനുള്ള അനുമോദനം കേരള ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അവർകളിൽ നിന്നും കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിന് വേണ്ടി ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെയും പഞ്ചായത്ത് ജീവനക്കാർ, അസിസ്റ്റൻറ്സെക്രട്ടറി, 

വി ഇ ഒ ,  സി ഡി എസ് ചെയർപേഴ്സൺ, ഹരിത കർമ്മ സേന പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ ,ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ, കെൽട്രോൺ ജീവനക്കാർ, GHSS ചായ്യോം , GHSS പരപ്പ, ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജ് കരിന്തളം എന്നിവിടങ്ങളിലെ എൻഎസ്എസ് യുണിറ്റിൻ്റെ സഹായത്തോടു കൂടിയാണ് ബാർകോഡ് പതിക്കൽ സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിഞ്ഞത്. 2022 ആഗസ്റ്റ് 17 ന്  ഇ. ചന്ദ്രശേഖരൻ എം.എൽ.എ യാണ് ക്യൂ ആർ പതിച്ച് ഉൽഘാടനം നിർവ്വഹിച്ചത്. 70 ദിവസത്തിനകമാണ് 10000 വീടുകളിലും സ്ഥാപനങ്ങളിലും ബാർകോട് പതിച്ചത്.

No comments