Breaking News

കഞ്ചാവ് ബീഡി വലി ; രണ്ടുപേർക്കെതിരെ ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു


ചിറ്റാരിക്കാൽ :  കഞ്ചാവ് ബീഡി വലിക്കുക്കയായിരുന്ന രണ്ട് പേർക്കെതിരെ ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു. പാലവയൽ മാലങ്കടവ് റോഡ് അരികിൽ കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന തയ്യേനി മാലങ്കടവ് സ്വദേശി അനിൽ തോമസ് (25)നെയാണ് പെട്രോളിംഗ് ഡ്യൂട്ടി ചെയ്യുന്നതിനിടെ ചിറ്റാരിക്കാൽ പോലീസ് പിടികൂടി കേസ് എടുത്തത്. മറ്റൊരു സംഭവത്തിൽ മാലങ്കടവ്  കള്ള് ഷാപ്പിനു സമീപത്തുള്ള റോഡ് അരികിൽ കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന മാലങ്കടവ് സ്വദേശി ജസ്റ്റിൻ പി തോമസ് (30)നെതിരെയും ചിറ്റാരിക്കാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു

No comments