Breaking News

വയലാർ കവിതാപുരസ്കാരം: ജില്ലയിലെ വിദ്യാർത്ഥികളിൽ നിന്നും സൃഷ്ടികൾ ക്ഷണിക്കുന്നു


കാഞ്ഞങ്ങാട്: ക്രിയേറ്റീവ് കാഞ്ഞങ്ങാട് വയലാർ അനുസ്മരണത്തോടനുബന്ധിച്ച് എല്ലാ വർഷവും നൽകി വരാറുള്ള വയലാർ കവിതാപുരസ്കാരത്തിന് സൃഷ്ടികൾ  ക്ഷണിക്കുന്നു.കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ പ്ലസ് ടു തലം വരെയുള്ള വിദ്യാർത്ഥികൾക്ക് 

സ്വന്തം കവിതകൾ പുരസ്കാരത്തിനായി സമർപ്പിക്കാവുന്നതാണ്. സൃഷ്ടികൾ ഒക്ടോബർ 20 നകം 9447314292 എന്ന വാട്ട്സ്ആപ്പ് നമ്പറിൽ പ്രധാന അദ്ധ്യാപകന്റെ സാക്ഷ്യപത്രത്തോടു കൂടി അയക്കാവുന്നതാണ്. ഇ.വി.സുധാകരൻ, 

" അവിട്ടം "

അയിങ്ങോത്ത്,

പി.ഒ.പടന്നക്കാട്,

671314.

 ഫോൺ:9495027390 

(ജനറൽ സെക്രട്ടറി ക്രിയേറ്റിവ് കാഞ്ഞങ്ങാട് ) എന്ന വിലാസത്തിലും സൃഷ്ടികൾ അയക്കാം. ഒക്ടോബർ 27ന് കാഞ്ഞങ്ങാട്‌ വെച്ചു നടക്കുന്ന വയലാർ അനുസ്മരണ ചടങ്ങിൽ വെച്ച് പുരസ്കാരം നൽകുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു

No comments