Breaking News

10 കോടിയുടെ തിമിംഗല ഛർദ്ദിയുമായി കാസർകോട് സ്വദേശികൾ കരിപ്പൂരിൽ പിടിയിൽ

മലപ്പുറം: പത്തു കോടി വില വരുന്ന തിമിംഗല ഛര്‍ദ്ദിയുമായി കാസര്‍കോട് സ്വദേശികള്‍ കരിപ്പൂരില്‍ പിടിയില്‍. കാസര്‍കോട് രാംദാസ് നഗര്‍ സ്വദേശി പര്‍നടുക്ക വീട്ടില്‍ അനില്‍ കുമാര്‍ (40) എടനീര്‍ തട്ടാന്‍ മൂല സ്വദേശി ബേലക്കാട് വീട്ടില്‍ പ്രസാദ് (38) എന്നിവരെയാണ് കരിപ്പൂര്‍ വിമാനത്തവള പരിസരത്തു നിന്നും കൊണ്ടോട്ടി പോലീസ് പിടികൂടിയത്.

വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 27 കിലോയോളം വരുന്ന തിമിംഗല ഛര്‍ദ്ദിയാണ് ഇവരില്‍ നിന്നും പിടികൂടിയത്. കടത്തി കൊണ്ടു വരാന്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. കര്‍ണാടക സ്വദേശികളില്‍ നിന്നാണ് ഇവര്‍ ഇത് വാങ്ങിച്ചതെന്നാണ് വിവരം.

No comments