Breaking News

കടുമേനിയിൽ കിണറിൽ വീണ കുഞ്ഞിനെയും രക്ഷിക്കാനിറങ്ങിയവരെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി


ഭീമനടി : കിണറിൽ വീണ കുഞ്ഞിനെയും രക്ഷിക്കാനിറങ്ങിയവരേയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വെള്ളി പകൽ മൂന്നോടെയാണ് കടുമേനി കടയക്കര കോളനിക്ക് സമീപത്തെ വയലിൽ സിബിയുടെ മൂന്ന് വയസ്സുള്ള മകൻ എമിൽ ടോം വീട്ടുമുറ്റത്തെ കിണറിൽവീണത്. 10 കോൽ താഴ്ചയുള്ള ആൾമറയുള്ള കിണറിൽ വീണ കുഞ്ഞിനെ രക്ഷിക്കാനായി അടുത്തവീടുകളിലെ രണ്ട് പേർ പിറകെ കിണറിലിറങ്ങിയെങ്കിലും കരക്കെത്തിക്കാനായില്ല.
ഇതേതുടർന്ന് പെരിങ്ങോത്ത്‌നിന്നും സ്‌റ്റേഷൻ ഓഫീസർ പി വി അശോകന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനയെത്തി കുട്ടിയേയും രക്ഷിക്കാനിറങ്ങിയ രവി, ജയൻ എന്നിവരേയും സേഫ്റ്റിനെറ്റിന്റെ സഹായത്തോടെ കരയിലെത്തിച്ചു. കുഞ്ഞിന്‌ പരിക്കില്ല. ജീവനക്കാരായ ഇ ടി സന്തോഷ്‌കുമാർ, പി വി ബിനോയ്, പി എ അനൂപ്, കെ സജീവ്, വി പി സജിലാൽ, ജോർജ് ജോസഫ്, പി സി മാത്യു, പി എൻ ജോസഫ്, വി എൻ രവീന്ദ്രൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.


No comments