Breaking News

കരിവെള്ളൂർ പാലക്കുന്നിൽ ലോറിക്ക് പിറകിൽ ബൈക്കിടിച്ച് പരിക്കേറ്റ കോളജ് വിദ്യാർഥി മരിച്ചു


കരിവെള്ളൂർ: ദേശീയ പാതയിൽ പാലക്കുന്നിൽ നാഷണൽ പെർമിറ്റ് ലോറിക്ക് പിറകിൽ ബൈകിടിച്ച് പരിക്കേറ്റ കോളജ് വിദ്യാർഥി മരിച്ചു. കരിവെള്ളൂർ ആണൂരിലെ സി.പി പ്രശാന്ത് - ചന്തേരയിലെ ബിന്ദു ദമ്പതികളുടെ മകൻ കരുൺ (19) ആണ് കണ്ണൂരിലെ ആശുപത്രിയിൽ വെച്ച് മരിച്ചത്.കൂടെയുണ്ടായിരുന്ന കൊഴുമ്മൽ സ്വദേശി മുരളിയുടെ മകൻ അഭിനന്ദിന് (16) പരുക്കേറ്റിരുന്നു.

പാലക്കുന്ന് ചെറിയ പള്ളിക്ക് സമീപം കഴിഞ്ഞ ദിവസം പുലർചെ 1.10 ഓടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ ഇരുവരെയും അതുവഴി വന്ന വാഹനയാത്രക്കാരാണ് പരിയാരം കണ്ണൂർ ഗവ. മെഡികൽ കോളജ് ആശുപത്രിയിലെത്തിച്ചത്. സാരമായി പരിക്കേറ്റ കരുണിനെ കണ്ണൂർ മിംസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കരിവെള്ളൂർ പലിയേരി മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തോടനുബന്ധിച്ചുള്ള ഗാനമേള കണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.സഹോദരിമാർ: നിഖില, നിഖിത സംസ്ക്കാരം വ്യാഴാഴ്ച.

No comments