Breaking News

'തെങ്ങിന്റെ ചങ്ങാതിക്കൂട്ടം' വാട്സാപ്പ് കൂട്ടായ്മയുടെ ജില്ലാ കുടുംബ സംഗമം പള്ളിക്കര റെഡ്മൂൺ ബീച്ചിൽ നടന്നു


ബേക്കൽ: കാസർഗോഡ് ജില്ല തെങ്ങുകയറ്റ തൊഴിലാളികളുടെ കൂട്ടായ്മയായ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം വാട്സാപ്പ് കൂട്ടായ്മയുടെ കുടുംബ സംഗമം, പള്ളിക്കര റെഡ്മൂൺ ബീച്ചിൽ വച്ച് നടന്നു.  പ്രസിഡന്റ്‌ മണി കുറ്റികോൽ അധ്യക്ഷനായ ചടങ്ങിൽ സി പി സി അർ ഐ ശാസ്ത്രജ്ഞൻ ചന്ദ്രൻ സംഗമം ഉത്ഘാടനം ചെയ്തു. സെക്രട്ടറി ബിനു താഴത്തുവീട്ടിൽ ബളാൽ സ്വാഗതം പറഞ്ഞു, ചടങ്ങിൽ മുഖ്യഥിതിയായി ലേബർ ഓഫീസർ പി വി സതീശൻ പങ്കെടുത്തു. ചടങ്ങിന് ആശംസകൾ അർപ്പിച്ചുകൊണ്ട് കുറ്റികോൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുരളി പയ്യങ്ങാനം സംസാരിച്ചു. ജൈനെന്ദ്രൻ ചാണ്മുന്ധിക്കുന്നു നന്ദിയും പറഞ്ഞു. ചടങ്ങിൽ 30വർഷത്തിന് മുകളിൽ തെങ്ങ് കയറ്റം തൊഴിലായി എടുത്തവരെ ആദരിക്കുകയും ചെയ്തു. കൂടാതെ ജോലി സ്ഥലത്തു വച്ച് പരികേറ്റു ചികിത്സയിൽ കഴിയുന്ന ഗ്രൂപ്പ്‌ അംഗത്തിനുള്ള ചികിത്സ സഹായം വേദിയിൽ വച്ചു കൈമാറി

No comments