Breaking News

ഒരിക്കൽ കെപിസിസി ഓഫീസിൽ നിന്നും എന്നെ ആട്ടിയിറക്കി വിട്ടു നാളെ ഞാനും എന്റെ സഹപ്രവർത്തകരും കെപിസിസി ഓഫീസിലേക്ക് തിരിച്ചെത്തും ; കോൺഗ്രസിലേക്കുള്ള തിരിച്ചുവരവിനെകുറിച്ച് ഫേസ്ബുക്ക് പ്രതികരണവുമായി ജെയിംസ് പന്തമാക്കൽ


ചിറ്റാരിക്കാൽ : കോൺഗ്രസിലേക്കുള്ള തിരിച്ചുവരവിനെകുറിച്ച് പ്രതികരണവുമായി ഈസ്റ്റ്‌ എളേരി പഞ്ചായത്ത് പ്രസിഡന്റും DDF സാരഥിയുമായ ജെയിംസ് പന്തമാക്കൽ. താൻ കോൺഗ്രസ്‌ വിട്ടു പുറത്തു പോവാനുണ്ടായ സാഹചര്യവും ഇപ്പോൾ കോൺഗ്രെസിലേക്ക് തിരിച്ചു എത്തുന്നതിനെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.....


 2013 ൽ എന്നെ കോൺഗ്രസിൽ നിന്ന്  .

 സസ്പെൻഡ് ചെയ്ത് കൊണ്ട് ഉള്ള നോട്ടിസ് എത്തി. ആ കാലഘട്ടത്തിലെ ഗ്രൂപ്പ് രാഷ്ട്രീയം ആണ് എന്റെ 

 പുറത്താക്കലിന് കാരണം. ചെറുപുഴ 

ആ ശുപത്രിയും ഞാൻ ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡണ്ട് ആയതിന്റെ പക പോക്കലുമാണ് ഇതിന് പിന്നിൽ ഒരു തെറ്റും ചെയ്തിട്ടില്ല എന്നിട്ടും എന്നെ പാർട്ടിയിൽ നിന്നും പുറത്താക്കി.

. പാർട്ടിക്ക് വേണ്ടി കെ.എസ്സ് യു വിന് വേണ്ടി കുലി ഇല്ലാതെ തിപ്പൊരിയായ് പണി എടുത്ത ഞാൻ പഞ്ചായത്തിൽ പ്രസിഡണ്ട് ആയത് ചിലരെ ചൊടിപ്പിച്ചു. ധിക്കാരി ആയിരുന്നു നേതാക്കൾക്ക് ഞാൻ അതും ഒരു കാരണം ആയിരുന്നു പഞ്ചായത്ത് ഓഫിസും ബസ്റ്റാന്റ എന്നിവ ഒരേ സമയത്ത് പണി ആരംഭിച്ചത് മറ്റ് ഒരു കാരണം കോളനികളിൽ നിരവധി ആയ ടാറിംഗ് റോഡുകൾ ഈസ്റ് എളേരിയുടെ വികസന മുന്നേറ്റക്കാലമായിരുന്നു അതും ഒരു കാരണം ബസ്റ്റാന്റ് നിർമ്മാണത്തിനെ എതിരെ അക്കാലത്ത് സമരം നടന്നു.. ഞാൻ പുറത്ത് പോയതല്ല. പിടിച്ച് പുറത്ത് ആക്കിയത് അക്കാലത്ത് കെ.സുധാകരനും . രമേശ് ചെന്നിത്തലയും വി.ഡി.സതീശനും എന്നെ പുറത്താക്കാതിരിക്കാൻ വി.എം സുധീരന് സമീപിച്ചിരുന്നു. ഞാനും എന്റെ സഹപ്രവർത്തകരും അവസാനമായ് 2013 . നവംബർ മാസം.കെ.പി.സി.സി ഓഫിസിൽ പോയിരുന്നു. എന്നെ ആ ഓഫിസിൽ നിന്നും സുധീരൻ ആട്ടി ഇറക്കി വിട്ടു. പ്രവർത്തിച്ച പ്രസ്താനത്തിൽ നിന്നും തെറ്റ് ചെയാത് പുറത്തായപ്പോൾ ഒത്തിരി സങ്കടം ഉണ്ടായി പഞ്ചായത്ത് ഓഫിസിന്റെ ഉൽഘാടനത്തിന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പങ്കെടുക്കാൻ പോലും സമ്മതിച്ചില്ല. അവസാനം ഞാൻ തന്നെ ഉൽഘാടനം നടത്തണ്ട തായ് വന്നു. എന്റെ നാട്ടിലെ ജനങ്ങൾ എന്റെ സംരക്ഷകരായ് ഇതുവരെ നിന്നു. അവർ പറയുന്നത് അനുസരിക്കുന്ന വനാണ് ഞാൻ അവരുടെ ആഗ്രഹം യുദ്ധം അവസാനിപ്പിക്കണം എന്നാണ്. KPCC യുടെ പ്രസിഡണ്ട് കെ.സുധാകരനും V.D. സതിശനും Kc. വേണു ഗോപാലും .ഉണ്ണിത്താനും സൈമൺ ചേട്ടനും മലയോരത്തെ കോൺഗ്രസ് പ്രവർത്തകരും പഴയ കാല ത്തെ കെ.എസ്സ്.യു വിലെ എന്റെ സഹപ്രവർത്തകരും എല്ലാവരും സ്നേഹപൂർവം എന്നെ കോൺഗ്രസ് പാർട്ടിയിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. എനിക്ക് ഒത്തിര നഷ്ടം സാമ്പത്തികമായ് ഉണ്ടായങ്കിലും ഈ നാട്ടിലെ സാധാരണക്കാരന്റെ ഒത്തിരി സേനഹം

വിലമതിക്കാനാകാത്ത സ്നേഹം ഒത്തിരി കിട്ടി. അവർക്ക് സമാധാനം വേണം എന്ന് ആഗ്രഹം ഉണ്ട്. അത് അനുസരിച്ച് എന്നെ പുറത്ത് ആക്കിയ കെ.പി.സി.സി ഓഫിസിലേക്ക് ഞാനും എന്റെ കുറച്ച് സഹപ്രവർത്തകരം 3.11.2022 ന് എത്തും എന്നെ ഈ കാലഘട്ടത്തിൽ കക്ഷി രാഷ്ട്രീയത്തിന് ആ തിതമായ് എന്നെ സഹായിച്ച എല്ലാവർക്കും നന്ദിയുണ്ട്. എന്റെ ആകെയുള്ള ഡിമാന്റ് എന്നെ പുറത്താക്കിയ നടപടി തികച്ചും തെറ്റായിരുന്നു. എന്ന് ചിറ്റാരിക്കലിൽ കെ.പി.സി.സി പ്രസിഡണ്ട് നേരിട്ട് എത്തി പറയണം എന്നുള്ളതായിരുന്നു.. അത് നടക്കണം. അതിനാണ് ഞാൻ കഴിഞ്ഞ പത്ത് വർഷം പോരാട്ടം നടത്തിയത്. കൂടെ നിന്ന മറ്റ് എല്ലാവർക്കും എല്ലാ രാഷ്ടിയ പാർട്ടിക്കാർക്കും ഒത്തിരി നന്ദി എല്ലാം നാടിന്റെ മുന്നേറ്റത്തിന് 

https://m.facebook.com/story.php?story_fbid=3342679106008944&id=100008006618554

No comments