പരപ്പ നേതാജി വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ "അക്ഷരമാണ് ലഹരി, വായനയാണ് ലഹരി" എന്ന സന്ദേശമുയർത്തി ദീപം തെളിയിച്ച് അക്ഷരച്ചങ്ങല തീർത്തു
പരപ്പ: പരപ്പ നേതാജി വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ "അക്ഷരമാണ് ലഹരി, വായനയാണ് ലഹരി" എന്ന സന്ദേശമുയർത്തി ദീപം തെളിയിച്ച് അക്ഷരച്ചങ്ങല തീർത്തു.
കേരളപ്പിറവി ദിനത്തിന്റെ സായന്തനത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ കെട്ടിടത്തിനോട് ചേർന്ന് പ്രവർത്തിക്കുന്ന നേതാജിയുടെ അക്ഷരച്ചങ്ങല ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എ.ആർ. രാജു ഉദ്ഘാടനം ചെയ്തു. ഗിരീഷ് കാരാട്ട് അധ്യക്ഷനായി. സി.വി. മന്മഥൻ, വി. രാഘവൻ എന്നിവർ പ്രസംഗിച്ചു. സി.രതീഷ് സ്വാഗതവും, ധനേഷ് . പി.നന്ദിയും പറഞ്ഞു.
No comments